സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവം : വൈറ്റില ടോക് എച്ച് മുന്നിൽ
1596736
Saturday, October 4, 2025 4:09 AM IST
കൊച്ചി: സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിന്റ രണ്ടാംഘട്ട മത്സരങ്ങൾക്ക് കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ആദ്യ ദിനം നൂറോളം മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളാണ് 570 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 561 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 550 പോയിന്റുമായി വടുതല ചിന്മയ വിദ്യാലയയാണു മൂന്നാമത്. പത്ത് വേദികളിലായി നടക്കന്ന മത്സരങ്ങൾ ഇന്നലെ സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. മോസസ്, പരമഭട്ടാര കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ മനോജ് മോഹൻ, കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോൻ കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
മാർഗംകളി, ഭരതനാട്യം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, മോണോആക്ട്, മൃദംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും.