അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
1596731
Saturday, October 4, 2025 3:57 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എറണാകുളം ചേലാമറ്റം തൊണ്ടുകടവ് കുടിയില്‍ അഭിഷേകി(25)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ രാത്രി 10.45ന് വീക്ഷണം റോഡില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലും സ്കൂട്ടറിലുണ്ടായിരുന്ന സഞ്ചിയിലുമായി ചെറിയ സിപ് ലോക്ക് കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.