ഫ്ളാഷ് മോബ് അവതരിപ്പിച്ചു
1596717
Saturday, October 4, 2025 3:44 AM IST
കങ്ങരപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ ഭാരതം ആരോഗ്യ, പരിസ്ഥിതി പരിപാലനം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഹോളിക്രോസ് കോണ്‍വന്റ് സ്കൂളിലെ വിദ്യാർഥികൾ കങ്ങരപ്പടി ടൗണില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൈസ ജോസഫ്, സിസ്റ്റര്‍ ജാന്‍സി പോള്‍, സൂര്യ വിനീത് എന്നിവര്‍ നേതൃത്വം നല്കി.
കങ്ങരപ്പടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേഷ് കുമാര്‍, അധ്യാപക പ്രതിനിധി സോണി കുരുവിള, വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് അമീന്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ജിന്സണ് കങ്ങരപ്പടി, യൂത്ത് വിംഗ് പ്രസിഡന്റ് വിപിന്‍ തുടങ്ങിയവർ പങ്കെടുത്തു.