സ്ത്രീയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി
1596740
Saturday, October 4, 2025 4:09 AM IST
കൊച്ചി: സ്ത്രീയോട് അസഭ്യം പറഞ്ഞത് ചോദ്യം യുവാവിനെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയായ 22കാരനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതി ചേര്‍ത്ത് സൗത്ത് പോലീസ് കേസെടുത്തു.
കഫേയില്‍ ഉണ്ടായിരുന്ന സ്ത്രീയോട് പ്രതികളില്‍ രണ്ടുപേര്‍ അസഭ്യം പറഞ്ഞത് യുവാവ് ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവയ്ക്കുകയും മര്‍ദിച്ച ശേഷം കൈയില്‍ കരുതിയിരുന്ന ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് പരിക്കൽപ്പിക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.