ഊന്നുകല്ലിൽ കാര്‍ മറിഞ്ഞു
1596735
Saturday, October 4, 2025 4:09 AM IST
കോതമംഗലം: ഊന്നുകല്ലിന് സമീപം വെള്ളാമക്കുത്തില്‍ വളവു തിരിയുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു.
കാര്‍ ഓടിച്ചിരുന്ന ഇടപ്പള്ളി സ്വദേശിനി പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം.
കാര്‍ വളവ് തിരിയുന്നതിനിടെ സൂര്യപ്രകാശം ശക്തമായി കണ്ണില്‍ അടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യുവതി പറഞ്ഞു.