ജില്ലാ ക്ഷീര സംഗമത്തിന് തുടക്കം
1596742
Saturday, October 4, 2025 4:10 AM IST
കൊച്ചി: ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന് പോഞ്ഞാശേരി മൂണ്‍ലെറ്റ് കണ്വന്ഷന് സെന്ററില്‍ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മില്‍മ എറണാകുളം റീജണല്‍ ചെയര്മാന് സി. എന്‍. വത്സലന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് ക്ഷീരസംഗമത്തിന് തുടക്കമായത്.
പരിപാടിയോടനുബന്ധിച്ച് നടന്ന ശ്രേയസ് മെഡിക്കല്‍ ക്യാമ്പ്, കാഴ്ച ഡയറി എക്സിബിഷന് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷീര കര്‍ഷകരുടെയും മക്കളില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ആദരിച്ചു.
സെമിനാറുകളും സംഗമത്തിന്റെ ഭാഗമായി നടന്നു. തുടര്‍ന്ന് നടന്ന അരങ്ങ് കലാപരിപാടികള്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.