ഗോശ്രീ പാലത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്
1596737
Saturday, October 4, 2025 4:09 AM IST
വൈപ്പിൻ: നാട്ടുകാരുടെ സമരത്തെ തുടർന്ന് ഗോശ്രീ ഒന്നാം പാലത്തിൽ താത്കാലികമായി നികത്തിയ കുഴികൾ ഒരുമാസം തികയും മുമ്പേ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ പാലത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി.
പാലത്തിലെ കുഴികളെത്തുമ്പോൾ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതിനാൽ പലപ്പോഴും ഒന്നാം പാലത്തിൽ എറണാകുളത്തുനിന്ന് വൈപ്പിൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു.
ഇവ കടന്നു പോകാൻ വൈപ്പിൻ, പറവൂർ, വരാപ്പുഴ ഭാഗങ്ങളിൽ നിന്നും എറണാകുളത്തേക്കുള്ള വാഹനങ്ങളെ ബോൾഗാട്ടി ഭാഗത്ത് വച്ച് ഏറെനേരം തടഞ്ഞിടുന്നതും പതിവാണ്.