ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിന് തുടക്കം
1596716
Saturday, October 4, 2025 3:44 AM IST
വരാപ്പുഴ: പപ്പന് സ്മാരക ത്രിദിന അഖില കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കം. വരാപ്പുഴ പപ്പന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. പപ്പന് സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് മാത്തപ്പന് കാനപ്പിള്ളി അധ്യക്ഷത വഹിച്ചു.
വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ജില്ല പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വിജു ചുള്ളിക്കാട്ട്, അമ്പിളി സജീവന്, വാര്‍ഡംഗങ്ങളായ ജിനി ജോജന്‍, എന്‍.എസ്. സ്വരൂപ്, പപ്പന് അക്കാദമി സെക്രട്ടറി കെ.എന്‍. പ്രകാശന് ട്രഷറര്‍ ഷൈന്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.