കേരള പ്രവാസി സംഘം ജാഥ ആരംഭിച്ചു
1596715
Saturday, October 4, 2025 3:44 AM IST
കളമശേരി: പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര വിഹിതം നൽകണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിനും എട്ടിനും ആലുവ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുള്ള രാപകൽ സമരത്തിന്റെ പ്രചരണാർത്ഥമുള്ള ജില്ലാ ജാഥ പര്യടനം ആരംഭിച്ചു.
കളമശേരിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.യു. അഷറഫ് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ അധ്യക്ഷനായി. കെ.ബി. വർഗീസ്, പി.എൻ. ദേവനന്ദൻ, കെ.കെ. അശോകൻ, ടി.കെ. സലിം എന്നിവർ സംസാരിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞ് ജാഥാ ക്യാപ്റ്റൻ സി.ഇ. നാസർ, വൈസ് ക്യാപ്റ്റൻ സാജിത മുഹമ്മദാലി എന്നിവർ സംസാരിച്ചു. ശനിയാഴ്ച ജാഥ അങ്കമാലിയിൽ നിന്നാരംഭിച്ച് കോലഞ്ചേരിയിലെ പെരിങ്ങാലയിൽ സമാപിക്കും.