മേലുകാവ് വടക്കുംഭാഗം പാലം പുനർജനിക്കുന്നു
1595195
Sunday, September 28, 2025 2:58 AM IST
മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ വടക്കുംഭാഗം പാലം പുനർജനിക്കുന്നു. വടക്കുംഭാഗം പ്രദേശത്തെയും കാക്കൊമ്പ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വടക്കുംഭാഗം നടപ്പാലം 70 വർഷത്തിലധികം പഴക്കമുള്ള പരമ്പരാഗത പാതയായിരുന്നു. വടക്കുംഭാഗം നടപ്പാലം പ്രളയത്തിൽ തകർന്നുപോകുകയായിരുന്നു.
പ്രദേശത്തെ മുഴുവൻ ജനവിഭാഗങ്ങളും, കുട്ടികൾ ഉൾപ്പെടെയുള്ളവരും സ്കൂളിലേക്ക് പോകാനുള്ള മാർഗമായിരുന്നു വടക്കുംഭാഗം പാലം. ഇതു തകർന്നതോടുകൂടി കിലോമീറ്ററാണ് നടന്നുപോകേണ്ടിയിരുന്നത്. വലിയ മലവെള്ളപ്പാച്ചിലുള്ള തോട് ആയതിനാൽ തോട് മുറിച്ച് കടക്കുന്നത് വലിയ അപകട ഭീഷണി ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് മുൻകൈയെടുത്ത് 10 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനർനിർമിക്കുന്നത്.
പാലത്തിന്റെ നിർമാണോദ്ഘാടനം ഷോൺ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു.