പൂജവയ്പും വിജയദശമി ഉത്സവവും
1595496
Monday, September 29, 2025 12:05 AM IST
ഇളങ്ങുളം: എസ്എൻഡിപി 44-ാം നമ്പർ യോഗം ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ നവരാത്രി ഉത്സവഭാഗമായി ഇന്ന് വൈകുന്നേരം ആറിന് പൂജവയ്പ് നടക്കും.
വിജയദശമിദിനമായ ഒക്ടോബർ രണ്ടിന് രാവിലെ 6.30ന് ഗുരുപൂജ, എട്ടിന് സമൂഹപ്രാർഥന, 8.30ന് പൂജയെടുപ്പ്, 9.30ന് വിവിധ പുരസ്കാരങ്ങൾ നേടിയ മെന്റലിസ്റ്റ് ഡോ. സജീവ് പള്ളത്തിനെ ആദരിക്കും. തുടർന്ന് മെന്റലിസം, ഹിപ്നോട്ടിസം ഷോയും മനഃശാസ്ത്ര അവബോധ ക്ലാസും നടത്തും.
പള്ളിക്കത്തോട്: ആനിക്കാട് പെരുന്നാട്ട് പരദേവതാ ക്ഷേത്രത്തിൽ വിജയദശമി മഹോത്സവം ഇന്നു മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. മേൽശാന്തി വരകപ്പള്ളി ഇല്ലം (കാരങ്ങാട്ട്) രാധാകൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ഇന്നു വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം രാത്രി ഏഴിന് പൂജവയ്പ്, തുടർന്ന് ഭജന.
നാളെ രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഒന്പതിന് സരസ്വതി മണ്ഡപത്തിൽ പൂജ, 10.30ന് വിഷ്ണുപൂജ, ഉച്ചപൂജ, രാത്രി ഏഴിന് സരസ്വതി മണ്ഡപത്തിൽ പൂജ, തുടർന്ന് ഭജന. ഒക്ടോബർ ഒന്നിനു രാവിലെ ഗണപതി ഹോമം, ഉഷപൂജ, സരസ്വതി മണ്ഡപത്തിൽ പൂജ, 10.30ന് സർപ്പപൂജ, തുടർന്ന് വിഷ്ണുപൂജ. വൈകുന്നേരം 6.30ന് ദീപാരാധന, സരസ്വതിപൂജ, രാത്രി ഏഴിന് ഭജന. രണ്ടിന് രാവിലെ 6.30ന് ഗണപതിഹോമം, ഉഷപൂജ, വിശേഷാൽ പൂജകൾ, ഒന്പതിന് പൂജയെടുപ്പ്, തുടർന്ന് അക്ഷരോപാസന, വിദ്യാരംഭം. പെരുന്നാട്ട് കുടുംബകാരണവർ ബാലകൃഷ്ണപ്പണിക്കർ കാർമികത്വം വഹിക്കും.