വൃക്ഷമേലാപ്പ് വർധിപ്പിക്കാൻ ‘ഒരു മരം നടൽ’ ദിനാഘോഷം
1595728
Monday, September 29, 2025 7:10 AM IST
കോട്ടയം: ജൈവവൈവിധ്യം നിലനിർത്തുന്നതിലും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിലും മരങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എൻവയോൺമെന്റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ ‘ഒരു മരം നടൽ’ ദിനാഘോഷം സങ്കടിപ്പിച്ചു.
കങ്ങഴയിൽ ഡോ. പ്രദീപ് കുമാറിന്റെ ഭക്ഷണവനത്തോടു ചേർന്ന സ്ഥലത്താണ് കറുവപ്പട്ട, വാക, വേങ്ങ, പുന്ന, ഇലവേഗം തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പന്ത്രണ്ട് തൈകൾ നട്ടുപിടിപ്പിച്ചത്. വൃക്ഷ വൈദ്യൻ കെ. ബിനു ക്ലാസ് നയിച്ചു.
എൻവയോൺമെന്റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ജാബിർ അത്തമാനകത്ത്, സെക്രട്ടറി ലീന ഹന്ന എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.