ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു
1595745
Monday, September 29, 2025 11:30 AM IST
പാലാ: ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി നടന്നു. പാലാ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.ആർ. സുജിത് രാജു മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു.
അടുത്ത പ്രവർത്തന കലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ചെയർമാൻ: ജോർജി ഫിലിപ്പ്, വൈസ് ചെയർമാൻമാർ: വിജയ് വി. ജോർജ്, സച്ചിൻ കെ.എ., സെക്രട്ടറി: ഹരി ശങ്കർ എസ്., ജോ. സെക്രട്ടറി: അഖിൽ ദിനേശ്, അസി. സെക്രട്ടറി: അജിത് കെ. ആർ., സുരേഷ് എ.എസ്, സുമ കെ. സാം, ട്രഷറർ: രോഹിത് രാജ്.