‘വോട്ട് എന്റെ അവകാശം’ വള്ളംകളി ട്രാക്കിൽ ബോധവത്കരണവുമായി വോട്ടുബോട്ട്
1595731
Monday, September 29, 2025 7:10 AM IST
കുമരകം: കോട്ടയം മത്സര വള്ളംകളി നടന്ന താഴത്തങ്ങാടി ആറ്റിൽ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനു ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടുബോട്ട് ശ്രദ്ധ നേടി. സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശമാണ് അലങ്കരിച്ച ബോട്ടില്‍ പ്രദര്‍ശിപ്പിച്ചത്. വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ഭാഷകളിലുള്ള പാട്ടുകളും ബോട്ടില്‍ ഒരുക്കിയിരുന്നു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ സ്വീപ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ കുര്യൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, അജിത്ത്, വി.എസ്. രമേശ്, ഇലക്ഷൻ ലിറ്ററസി കോ-ഓര്‍ഡിനേറ്റര്‍ ടി. സത്യൻ എന്നിവരടങ്ങിയ ടീമാണ് സ്വീപ് ബോട്ട് അവതരിപ്പിച്ചത്.