കൊല്ലപ്പള്ളിയിൽ മെഗാ മെഡിക്കല്‍ ക്യാമ്പ്
1595760
Monday, September 29, 2025 11:39 PM IST
കൊല്ലപ്പള്ളി: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ഐ മൈക്രോ സര്‍ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടിന് കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.
രാവിലെ ഒമ്പതിന് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, തൊടുപുഴ അല്‍-അഹ്സര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ബാലകൃഷ്ണന്, ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ബിന്നി ചോക്കാട്ട്, ബി. ഹരിദാസ്, നിക്സണ് കെ. അറയ്ക്കല്‍, ജോഷി കുമാരന് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഡോ. സാം മാത്യു ഡയബറ്റിക് ക്ലാസ് നയിക്കും. പ്രമേഹ ബോധവത്കരണ സെമിനാറും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ എക്സിക്യൂട്ടീവ് ചെക്കപ്പും നടത്തും. പാലാ ബിആര്‍സിയുമായി ചേര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശോധനയും കണ്ണട ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായും നൽകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നേത്രചികിത്സാ ക്യാമ്പില്‍ നിര്‍ധനരായ 50 പേര്‍ക്ക് കണ്ണട സൗജന്യമായി നൽകും. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഓപ്പറേഷന് സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി റോയി താന്നിക്കാമറ്റത്തില് അറിയിച്ചു.