കോഴാ ഫാം ഫെസ്റ്റ് ഇന്നു സമാപിക്കും
1595818
Tuesday, September 30, 2025 12:16 AM IST
കോഴാ: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴാ ഫാം "ഫെസ്റ്റ് ഹരിതാരവം 2കെ25’ ഇന്ന് സമാപിക്കും.
സമാപനസമ്മേളനം വൈകുന്നേരം നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ചീഫ്വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തില്‍വച്ച് തെങ്ങധിഷ്ഠിത ബഹുവിള കൃഷി രീതികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
തുടര്‍ന്ന് കോഴാ സ്റ്റേറ്റ് സീഡ് ഫാമില്‍ ഞാറുനടീല്‍ മത്സരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു ജോണ്‍ ചിറ്റേത്ത്, ജോണ്സണ് തോമസ് കൊട്ടുകാപ്പള്ളി, പഞ്ചായത്ത് അധ്യക്ഷരായ മിനി മത്തായി, ന്യൂജന്റ് ജോസഫ്, മത്തായി മാത്യു, കോമളവല്ലി രവീന്ദ്രന്, സജേഷ് ശശി, അംബിക സുകുമാരന്‍, ബെല്‍ജി ഇമ്മാനുവേല്‍, ലിസമ്മ മാത്തച്ചന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ പങ്കെടുക്കും.