ലൈഫ് മിഷന് ഗുണഭോക്തൃ സംഗമം
1595406
Sunday, September 28, 2025 7:13 AM IST
തിരുവാർപ്പ്: പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്തൃ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോന്‍, പഞ്ചായത്ത് അംഗങ്ങളായ സി.ടി. രാജേഷ്, കെ.ആര്. അജയ്, പി.എസ്. ഷീനാമോള്‍, അജയന് കെ. മേനോന്,
റൂബി ചാക്കോ, കെ.എ. സുമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ആര്. രാജശ്രീ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷാറാണി എന്നിവര്‍ പ്രസംഗിച്ചു.