കീച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ തിരുനാൾ
1595404
Sunday, September 28, 2025 7:13 AM IST
മണര്‍കാട്: കീച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഇന്നു കൊടിയേറും. ഒക്ടോബര്‍ അഞ്ചിനു സമാപിക്കും. ഇന്നു രാവിലെ 7.45നു വിശുദ്ധ കുര്‍ബാന, കൊടിമര കൂദാശ, കൊടിയേറ്റ് വികാരി ഫാ. രഞ്ജിത്ത് ആലുങ്കല്‍.
നാളെ മുതല്‍ ഒക്ടോബര്‍ ഒന്നുവരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന.
ഫാ. ഫിലിപ്പ് തായില്ലം, ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. സന്തോഷ് അഴകത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ രണ്ടിനു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് വചനപ്രഘോഷണം: ഫാ. റോയി കണ്ണന്‍ചിറ സിഎംഐ.
മൂന്നിനു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് വചനപ്രഘോഷണം: ഫാ. ജിനോ പുന്നമറ്റത്തില്‍. നാലിനു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സെമിത്തേരിയില്‍ പ്രാര്‍ഥന. വൈകുന്നേരം 6.30ന് സന്ധ്യാപ്രാര്‍ഥന: ഫാ. വര്‍ഗീസ് പള്ളിക്കല്‍. തിരുനാള്‍ സന്ദേശം: ഫാ. ജോസഫ് മീനായ്ക്കോടത്ത്. തിരുനാള്‍ റാസ: ഫാ. ടോണി ഈട്ടിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
അഞ്ചിനു രാവിലെ ഒമ്പതിനു തിരുനാള്‍ കുര്‍ബാന, പ്രസംഗം: ഫാ. ഏബ്രഹാം മണ്ണില്‍. തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടെ തിരുനാള്‍ സമാപിക്കുമെന്ന് വികാരി ഫാ. രഞ്ജിത് ആലുങ്കല്‍ അറിയിച്ചു.