നാടിന്റെ വളര്‍ച്ചയില്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് മഹത്തരം: ഡോ.എന്‍. ജയരാജ്
1595743
Monday, September 29, 2025 7:23 AM IST
കറുകച്ചാല്‍: നാടിന്റെ വളര്‍ച്ചയിലും കുടുംബങ്ങളുടെ കൂട്ടായ്മയിലും റെസിഡന്റ്സ് അസോസിയേഷനുകൾ വഹിക്കുന്ന പങ്കു മഹത്തരമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. ജില്ലാ റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം കാനം സിഎസ്ഐ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ജോയി തോമസ്, റവ. ദാസ് ജോര്‍ജ്, വിനോദ് പായിക്കാട്ട്, ഒ.സി. ചാക്കോ, സാജന് ജോര്‍ജ്, സി.പി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.