ക്ഷീരസംഗമംനടത്തി
1595429
Sunday, September 28, 2025 7:23 AM IST
വൈക്കം: വൈക്കം ബ്ലോക്ക് ക്ഷീരസംഗമം തലയാഴത്ത് നടന്നു. തലയാഴത്ത് നടന്ന ക്ഷീരസംഗമം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയിൽ സജീവമായി നിൽക്കുന്നവർക്ക് നഷ്ടമുണ്ടാകില്ലെന്ന് നിരവധിപേരുടെവിജയം തെളിയിക്കുന്നുണ്ടെന്നും പുതുതായി യുവാക്കളടക്കം എത്തുന്നത് പ്രതീക്ഷാജനകമാണെന്നും എംഎൽഎ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കിടാരിപ്രദർശന മത്സരം, ക്ഷീരവികസന സെമിനാർ തുടങ്ങിയവ നടന്നു. മുതിർന്ന ക്ഷീരകർഷകരെയും യുവ ക്ഷീരകർഷകരെയും അനുമോദിച്ചു. മികച്ച കർഷകർക്കും സംഘങ്ങൾക്കും ഉപഹാരം നൽകി.
ഡെപ്യൂട്ടി ക്ഷീരവികസന ഡയറക്ടർ സി.ആർ. ശാരദ റിപ്പോർട്ട് അവതരിപ്പിച്ചു. പ ഞ്ചായത്ത് പ്രസിഡന്റുമാരായ രമേഷ് പി. ദാസ്, കെ.ആർ. ഷൈലകുമാർ, പി.കെ. ആനന്ദവല്ലി, പി. പ്രീതി, തലയാഴം ക്ഷീരസംഘം പ്രസിഡന്റ് പി. സുഗതൻ, സോണി ഈറ്റയ്ക്കൽ, ജെൽസി സോണി, ക്ഷീരസംഘം സെക്രട്ടറിമാരായ സുന്ദരൻ അറയ്ക്കൽ, അനീഷ്, ശിവൻ, തോമസ്, പി. ഹരിദാസ്, ക്ഷീരവികസന ഓഫീസർ വി. സുനിത തുടങ്ങിയവർ സംബന്ധിച്ചു.