നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു
1595427
Sunday, September 28, 2025 7:23 AM IST
വൈക്കം: വൈക്കം നഗരസഭ എട്ടാം വാർഡിൽ നിലവിലെ അങ്കണവാടി കുറഞ്ഞ ചെലവിൽ വിപുലീകരിച്ച് രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു. പഴയ അങ്കണവാടിക്ക് മുൻവശം രണ്ട് സെന്റ് സ്ഥലം വിട്ടു കിട്ടിയത് മുമ്പ് ഹാളായി രൂപപ്പെടുത്തിയിരുന്നു. രണ്ടിടവും ചേർത്താണിപ്പോൾ രണ്ടാംനില നിർമിച്ചിരിക്കുന്നത്. മുൻഭാഗത്തെ ഹാൾ പൊളിച്ച് മനോഹരമായി കൂടുതൽ സൗകര്യത്തോടെ പുനർനിർമിച്ചിട്ടുണ്ട്. മുൻവശം പൂർണമായി എസിപി വർക്ക് ചെയ്ത് മനോഹരമാക്കി.
വാർഡിലെ ജോലിക്കു പോകുന്ന അമ്മമാർക്ക് അവരുടെ കുട്ടികളെ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ ഇവിടെ സൗജന്യമായി പരിപാലിക്കുന്നതിന് സാധിക്കും. പുനർനിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർമാരായ എബ്രഹാം പഴയകടവൻ, ആർ. സന്തോഷ്, കവിതാ രാജേഷ്, ലേഖശ്രീകുമാർ, രാധികാശ്യാം, എ.സി. മണിയമ്മ, ബിജിമോൾ, രാജശ്രീ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഷിബി സന്തോഷ്, അങ്കണവാടി അധ്യാപിക ഓമന, സുദർശനവർമ, മിനിപ്രസന്നൻ, രാമചന്ദ്രൻ അരുൺനിവാസ്, പ്രകാശൻ കൃഷ്ണവിലാസം എന്നിവർ പ്രസംഗിച്ചു.