കെ.എം. മാണി മെമ്മോറിയല്‍ ടർഫ് ഫുട്ബോള്‍ മേള: ഉഴവൂര്‍ ജേതാക്കള്‍
1595735
Monday, September 29, 2025 7:23 AM IST
കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട്-എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം. മാണി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ നിയോജകമണ്ഡലം ഫുട്ബോള്‍ മേളയില്‍ ഉഴവൂര്‍ മണ്ഡലം വിജയികളായി. ഫൈനലില്‍ കുറവിങ്ങാട് മണ്ഡലം കമ്മിറ്റിയെയാണ് ഉഴവൂര്‍ പരാജയപ്പെടുത്തിയത്. മാഞ്ഞൂര്‍ ബീസാ ടര്‍ഫില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികള്‍ 12 ടീമുകളായി മാറ്റുരച്ചു.
വിജയികൾക്കു കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂത്ത്ഫണ്ട് -എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിക്കല്‍, ഓഫീസ് ചാര്‍ജ് സെക്രട്ടറി പ്രവീണ്‍ പോള്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിനു കുര്യന്, ഫുട്ബോള്‍മേള ജനറല്‍ കണ്‍വീനര്‍ മനു ജോര്‍ജ് തൊണ്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.