ഉഴവൂർ നെടുമ്പാറയിൽ വനിതാ ഫിറ്റ്നസ് സെന്റർ
1595499
Monday, September 29, 2025 12:05 AM IST
ഉഴവൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃതൃത്തിൽ നെടുമ്പാറയിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ഉഴവൂർ ബ്ലോക്ക് ഡിവിഷൻ അംഗം ഡോ. സിന്ധുമോൾ ജേക്കബ് അനുവദിച്ച 13 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
നെടുമ്പാറ വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പി.എം. മാത്യു, പി.എൻ. രാമചന്ദ്രൻ, ബൈജു ജോൺ, ജോൺസൺ പുളിക്കിയിൽ, സ്മിത അലക്സ്, സിറിയക് കല്ലട, ജസീന്ത പൈലി, ശ്രീനി തങ്കപ്പൻ, മേരി സജി, എൽ. അംബിക, ശ്രീകുമാർ എസ്. കൈമൾ, അമ്മിണി ജയിംസ്, റോസ്മേരി പയസ് എന്നിവർ പ്രസംഗിച്ചു.
ഫിറ്റ്നസ് സെന്ററിനു സ്ഥലം സംഭാവന ചെയ്ത പനന്താനത്ത് ലീലാമ്മയെ ആദരിച്ചു.