വൈക്കം-വെച്ചൂര്‍ റോഡ് അറ്റകുറ്റപ്പണി തുടങ്ങി
1595732
Monday, September 29, 2025 7:10 AM IST
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. റോഡിലെ വലിയ കുഴികള്‍ ക്വാറി പൊടിയും മെറ്റലും ഇട്ട് അടച്ചു. തോട്ടകം മുതല്‍ വെച്ചൂര്‍ വരെയുള്ള ഭാഗങ്ങളില്‍ വലുതും ചെറുതുമായ കുഴികള്‍ രൂപപ്പെട്ടതുമൂലം യാത്ര ദുഷ്കരമായിരുന്നു.
ഇതേത്തുടര്‍ന്ന് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞ ജൂലൈയിൽ കേരള റോഡ് ഫണ്ട് ബോര്‍ഡ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് പ്രവൃത്തി ടെണ്ടര്‍ ചെയ്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ടെണ്ടര്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് റീടെണ്ടര്‍ ചെയ്തു നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ പണി ആരംഭിച്ചിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് മോശമായ ഭാഗത്ത് ടാറിംഗ് നടത്തി റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു.