സെമിനാർ നടത്തി
1595405
Sunday, September 28, 2025 7:13 AM IST
മണര്‍കാട്: സ്വച്ഛതാ ഹീ സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി മണര്‍കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ശുചിത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കൊച്ചുറാണി അധ്യക്ഷയായിരുന്നു.