വികസനം ചർച്ച ചെയ്ത് അകലക്കുന്നം
1595407
Sunday, September 28, 2025 7:13 AM IST
അകലക്കുന്നം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികസനസദസിന്റെ ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് ഇന്നലെ അകലക്കുന്നം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ 2021-25 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി.
ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾ, 2024-25 വർഷം തൊഴിലുറപ്പിൽ നൂറുദിനം പൂർത്തിയാക്കിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ,
ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാർ പൂതമന, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ, പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, ജോർജ് തോമസ്, കെ.കെ. രഘു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.