കേരള കോണ്‍ഗ്രസ്-എം പാറത്തോട് മണ്ഡലം കണ്വന്ഷന്
1595772
Monday, September 29, 2025 11:40 PM IST
പാറത്തോട്: കേരള കോണ്‍ഗ്രസ്-എം പാറത്തോട് മണ്ഡലം കൺവൻഷൻ രണ്ടിന് ഉച്ചകഴിഞ്ഞ് 3.30ന് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടത്തക്കും. മൂന്നിന് പാറത്തോട് ടൗണില്‍നിന്ന് ആരംഭിക്കുന്ന പ്രകടനത്തോടനുബന്ധിച്ച് നടക്കുന്ന യോഗം പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല പാര്‍ട്ടി അംഗങ്ങളെയും വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കും.
ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ആഗസ്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സാജന് കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ സിബി ശൗര്യാംകുഴി, അരുണ്‍ ജോസഫ്, മാത്യൂസ് കൊച്ചുപുരയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സിജോ മോളോപ്പറമ്പില്‍, കര്‍ഷക യൂണിയന് മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് വെട്ടത്ത്, യൂത്ത് ഫ്രണ്ട് -എം നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളില്‍, കെടിയുസി മണ്ഡലം പ്രസിഡന്റ് വിജയന്, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജിമോള്‍ ഫിലിപ്പ്, പഞ്ചായത്തംഗം കെ.പി. സുജീലന്‍ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സാജന് കുന്നത്ത്, നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, കെ.പി. സുജീലന്‍, യൂത്ത് ഫ്രണ്ട്-എം നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.