സഹ്യാദ്രി സൊസൈറ്റിയിൽ 15% ലാഭവിഹിതം
1595765
Monday, September 29, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 21-ാമത് വാർഷിക പൊതുയോഗം സൊസൈറ്റി ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ കെ.സി. ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഈ വർഷവും 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
സൊസൈറ്റി വൈസ് ചെയർമാൻ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, ഡയറക്ടർമാരായ റവ.ഡോ. മാത്യു പായിക്കാട്ട്, ജോസഫ് മൈക്കിൾ കള്ളിവയലിൽ, ജനറൽ മാനേജർ ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.