ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഹൃദയദിനാഘോഷവും വാക്കത്തോണും നാളെ
1595433
Sunday, September 28, 2025 7:23 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ സഹകരണത്തോടെ അന്തര്‍ദേശീയ ഹൃദയദിനാഘോഷവും വയോജനദിനാചരണവും സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 8.30ന് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍നിന്ന് സെന്റ് തോമസ് ആശുപത്രി അങ്കണത്തിലേക്ക് വോക്കത്തോണ്‍ സംഘടിപ്പിക്കും. ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വാക്കത്തോണില്‍ വിവിധ സന്നദ്ധ സംഘടനകള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കാളികളാവും. വാക്കത്തോണ്‍ ആശുപത്രി അങ്കണത്തിലെത്തിച്ചേരുമ്പോള് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത മിമിക്രി-ചലച്ചിത്ര താരം സാജു നവോദയ മുഖ്യാതിഥിയായിരിക്കും.
എമെരിറ്റസ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പതില്‍ചിറ അധ്യക്ഷത വഹിക്കും. ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. അലക്സ് പ്രായിക്കളം, ഡോ.എന്‍. രാധാകൃഷ്ണന്, ഡോ. തോമസ് സഖറിയ, ഡോ. ജോജി ബോബന്, ഡോ. അബ്ദുള്‍ ഖാദര്‍, ഡോ. അരുണ്‍ ജേക്കബ്, പ്രഫ. വിജയം ജോസഫ്, ഡോ. നവീന്‍ എസ്. നായര്‍, സിസ്റ്റര്‍ മെറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.