ഉദയ സ്വാശ്രയസംഘം ആയിരം യോഗം പൂർത്തീകരിച്ചതിന്റെ നിറവിൽ
1595770
Monday, September 29, 2025 11:40 PM IST
ഉരുളികുന്നം: ഉദയ പുരുഷ സ്വാശ്രയസംഘം ആയിരം ആഴ്ചകളിൽ യോഗം ചേർന്നതിന്റെ നിറവിൽ 20-ാം വാർഷികം ആഘോഷിച്ചു. മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയിംസ് ചാക്കോ ജീരകത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്തംഗങ്ങളായ സിനി ജോയ്, യമുനാ പ്രസാദ് എന്നിവരും കവിത കെ. നായർ, എം.ജി. ശശീന്ദ്രൻനായർ, വി.പി. കൃഷ്ണൻകുട്ടി, സി. ശിവപ്രസാദ്, എം.ഡി. ജയകുമാർ, എൻ.പി. ബാബു എന്നിവരും പ്രസംഗിച്ചു. മെന്റലിസ്റ്റ് ഡോ. സജീവ് പള്ളത്ത് മെന്റലിസം, ഹിപ്നോട്ടിസം ഷോയും മനഃശാസ്ത്ര അവബോധ ക്ലാസും നടത്തി. അംഗങ്ങളുടെ കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും നടത്തി.