മടങ്ങിയെത്തിയപ്രവാസികളെയും നോര്‍ക്ക കെയറിൽ ഉൾപ്പെടുത്തണം
1595410
Sunday, September 28, 2025 7:13 AM IST
കോട്ടയം: നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പദ്ധതിയിൽ വിദേശത്തുള്ള മലയാളികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമേ പ്രയോജനം ലഭിക്കുകയുള്ളുവെന്നതു മാറ്റി, മടങ്ങിയെത്തിയ പ്രവാസികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍.
കോട്ടയം സ്റ്റാര്‍ ജംഗ്ഷനില്‍ പ്രവാസികള്‍ക്കായി പുതിയ പ്രവാസി സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു ജില്ലകളില്‍ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസിനോടു ചേര്‍ന്ന് സേവനകേന്ദ്രം നിലവിലുള്ളതായും കോട്ടയത്തുള്ള ഓഫീസ് മുഖേന ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് നോര്‍ക്കയുടെയും ക്ഷേമനിധി ബോര്‍ഡിന്റെയും എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നതായും ഐസക് പ്ലാപ്പള്ളില്‍ പറഞ്ഞു.