"കർഷകരക്ഷയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണം'
1595764
Monday, September 29, 2025 11:39 PM IST
പൂഞ്ഞാർ: കർഷകരക്ഷയ്ക്ക് എൽഡിഎഫ് വീണ്ടുംഅധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
കേരള കോൺഗ്രസ്-എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സ്റ്റീഫൻ ജോർജ് നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.