കോ​ട്ട​യം: ലോ​ക പേ​വി​ഷ ബോ​ധ​വ​ത്ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10നു ​കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ന്‍. പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​റി​വു​ക​ഴു​ക​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പേ​വി​ഷ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ക്കും. ആ​രോ​ഗ്യ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍ കോ​ട്ട​യം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.