വൈദ്യപരിശോധനാ ക്യാമ്പ് നടത്തി
1595430
Sunday, September 28, 2025 7:23 AM IST
വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം, വൈക്കം റോട്ടറി ക്ലബ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് നടത്തി.
നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, സന്ധി രോഗങ്ങൾ, വാതരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും ഔഷധവിതരണവും നടത്തി. അസ്ഥിക്ഷയം കണ്ടെത്തുന്നതിനുള്ള സൗജന്യ ബോൺ മിനറൽ ഡെൻസിറ്റി പരിശോധനയുമുണ്ടായിരുന്നു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഡോ. വിജിത്ത് ശശിധർ ക്ലാസ് നയിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജയിംസ്, സെക്രട്ടറി ജെസി ജോഷി, റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക്,
റോട്ടറി ഡിസ്ട്രിക് അസിസ്റ്റന്റ് ഗവർണർ ജയിംസ് ജെ. പാലയ്ക്കൽ, പബ്ലിക് ഇമേജ് ചെയർമാൻ അഡ്വ. കെ.പി. ശിവജി, എസ്.ഡി. സുരേഷ് ബാബു, ഷിജോ മാത്യു, രാജു തോമസ്, സജിത് സുഗതൻ, ഡോ. വിദ്യാ വിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.