സ്വതന്ത്ര സോഫ്റ്റ്വേര്‍ വാരാചരണം
1595734
Monday, September 29, 2025 7:10 AM IST
കടുത്തുരുത്തി: കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ സ്വതന്ത്ര സോഫ്റ്റ്വേര്‍ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ക്ലാസെടുത്തത് വിദ്യാര്‍ഥികള്‍. സ്വതന്ത്ര സോഫ്റ്റ്വേറിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കിയത് ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബംഗങ്ങളായ അതുല്‍ ആര്. നായരും ഇഷാന് ശ്രീരാജും.
പരിപാടിയില്‍ സ്വതന്ത്ര സോഫ്റ്റ്വേറിന്റെ മഹത്വം, അതിന്റെ സൗജന്യാവകാശം, സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയില്‍ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ചു. ബ്ലെന്‍ഡര്‍, ടുപി ട്യൂബ്, ക്രിറ്റ, ജിമ്പ് തുടങ്ങിയ വിവിധ സ്വതന്ത്ര സോഫ്റ്റ്വേറുകള് പരിചയപ്പെടുത്തി. വിദ്യാര്‍ഥികളുടെ ക്ലാസ് അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.