കോൺഗ്രസ് പ്രതിഷേധജ്വാല
1595773
Monday, September 29, 2025 11:40 PM IST
മുണ്ടക്കയം: ഹിൽമെൻ സെറ്റിൽമെന്റിൽപ്പെട്ടവർക്ക് ഉടൻ പട്ടയം നൽകുക, വന്യജീവി ആക്രമണം തടയുക, സെറ്റിൽമെന്റിലെ മരം മുറിക്കുന്നതിലെ തടസം നീക്കുക, ജനങ്ങളുടെമേൽ വനംവകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുണ്ടക്കയം, കോരുത്തോട്, എരുമേലി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഞ്ചവയലിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. മുൻ എംപി രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എ. സലിം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി എക്സിക്യൂട്ട് തോമസ് കല്ലാടൻ, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റകര, റോയ് കപ്പലുമാക്കൽ, നാസർ പനച്ചിയിൽ, ടി.ടി. സാബു, ബെന്നി ചേറ്റുകുഴി, ജോസഫ് വെട്ടിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി പാക്കാത്തുനിന്നു പുഞ്ചവയലിലേക്ക് പദയാത്രയും നടത്തി.