ആനത്താനം-മാളിയേക്കൽ-സലഫി മസ്ജിദ് ലിങ്ക് റോഡ് ഉദ്ഘാടനം
1595771
Monday, September 29, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 11-ാം വാർഡിലെ ആനത്താനം-മാളിയേക്കൽ-സലഫി മസ്ജിദ് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്തംഗം പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സുനിൽ തേനമ്മാക്കൽ, ബിജു പത്യാല, പീസ്മൗണ്ട് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റഫീക്ക് ഇസ്മായിൽ, നാസർ മുണ്ടക്കയം, ഒ.എം. ഷാജി, നായിഫ് ഫൈസി, നാസർ കോട്ടവാതുക്കൽ, ഫൈസൽ എം. കാസിം, സിജുമോൻ, ഫസിലി കോട്ടവാതുക്കൽ, ഇ.പി. റസിലി എന്നിവർ പ്രസംഗിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽനിന്ന് നാലു ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്.