തദ്ദേശ തെരഞ്ഞെടുപ്പിന് കേരള കോണ്‍-എം സജ്ജം: ജോസ് കെ. മാണി
1595740
Monday, September 29, 2025 7:23 AM IST
ചങ്ങനാശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ്-എം സജ്ജമായെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്പൂര്‍ണ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു പാർട്ടികളിൽനിന്ന് രാജിവച്ച് കേരള കോൺഗ്രസ് -എമ്മിൽ ചേർന്നവര്‍ക്ക് ജോസ് കെ. മാണി മെംബര്‍ഷിപ്പ് നല്കി.
നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രേംചന്ദ് മാവേലി, ജോണ്സണ് അലക്സാണ്ടര്‍, എം.എ.മാത്യു, സണ്ണി ചങ്ങങ്കരി, ജോര്‍ജ് വാണിയപ്പുരയ്ക്കല്‍,
എ.കെ. അപ്പുക്കുട്ടന്, ജോമോന് തോട്ടശേരി, ഫ്രാന്‍സിസ് പാണ്ടിശേരി, ബാബു കുരിശുംമൂട്ടില്‍, ഡാനി തോമസ്, ഡിനു ചാക്കോ, ലിനു ജോബ്, മിനി റെജി, സാജന് അലക്സ്, ഷാജി പുളിമൂട്ടില്‍, ജോസി കല്ലുകളം, സജി ജോണ്‍, സാജു മഞ്ചേരിക്കളം, ബിജു പാണ്ടിശേരി എന്നിവര്‍ പ്രസംഗിച്ചു.