‘നിര്‍ണയ ഹബ്’ പ്രവര്‍ത്തനോദ്ഘാടനം
1595736
Monday, September 29, 2025 7:23 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍ണയ ഹബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത പോസ്റ്റ്ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പിളുകള്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാശ്വാസമായി പോസ്റ്റ്ഓഫീസ് വഴി രക്തപരിശോധനയും കഫ പരിശോധനയും നടത്തുന്നതാണ് പദ്ധതി. ആദ്യ ദിവസം തന്നെ 45 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. വൈക്കം താലൂക്കാശുപത്രിയിലേക്കും തലയോലപ്പറമ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ലാബിലേക്കുമാണ് സാമ്പിള്‍ അയയ്ക്കുന്നത്.
ഉദ്ഘാടന യോഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. സുശാന്ത് പദ്ധതി സംബന്ധിച്ച വിശദീകരണം നല്കി. ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ശാന്തമ്മ രമേശന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പൗളി ജോര്‍ജ്, പി.എസ്. സുമേഷ്, ജാന്‍സി സണ്ണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.