കർഷക മാർച്ച് നടത്തി
1595738
Monday, September 29, 2025 7:23 AM IST
വൈക്കം: കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകമാർച്ചും സമ്മേളനവും നടത്തി. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ കർഷകരാണ് ജാഥയിൽ അണിചേർന്നത്.
കര്‍ഷക കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ. മനോജ് നേതൃത്വം നൽകിയ കർഷക മാർച്ച് ഉല്ലലയിൽ സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനുശേഷം ജാഥ ജെട്ടി മൈതാനിയിൽ സമാപിച്ചു.
ജെട്ടി മൈതാനിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. മനോജിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും മുൻമന്ത്രിയുമായ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
കെപിസിസി മെംബർ മോഹൻ ഡി. ബാബു, സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂസ്, ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, ഡിസിസി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ. സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ, പ്രീതരാജേഷ്, ഷൈൻപ്രകാശ്, ഷോളി ബിജു, ടി.വി. മോഹനൻനായർ, ജൽസി സോണി, കുമാരി കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.