കെഎസ്എസ്പിയു കുടുംബമേള
1595744
Monday, September 29, 2025 7:23 AM IST
തൃക്കൊടിത്താനം: കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് യൂണിയന് തൃക്കൊടിത്താനം യൂണിറ്റ് കുടുംബമേള മുക്കാട്ടുപടി പെരിഞ്ചേരില്‍ ലക്ഷ്മി നാരായണ ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സോമന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോസ് വെട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ആര്. വത്സലകുമാരി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തൃക്കൊടിത്താനം ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാന്തി മറിയം തോമസ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
എം.കെ. തങ്കച്ചന്, വി.ആര്. വിജയകുമാര്‍, തോബിയാസുകുട്ടി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.