ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 8.67 കോടിയുടെ വികസന പദ്ധതി
1595436
Sunday, September 28, 2025 7:25 AM IST
ചങ്ങനാശേരി: സചിവോത്തമുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് നാലുകോടി രൂപ ഉള്‍പ്പെടെ നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 8.67 കോടിയുടെ വികസന പദ്ധതികള്‍ അനുവദിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ.
പെരുന്ന അര്‍ബന്‍ പിഎച്ച്സിക്ക് 1.43 കോടി, മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി, മാടപ്പള്ളി ഏലംകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം, പാലമറ്റം കുടുംബാരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം, തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിന് 27.75 ലക്ഷം, ളായിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 15.72 ലക്ഷം, പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 27.75 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
കുറിച്ചി സചിവോത്തമപുരത്ത് മൂന്നുനില കെട്ടിടം പണിയും
കുറിച്ചി സചിവോത്തമപുരം ആശുപത്രിക്ക് ആദ്യഘട്ടമായി 1.09 കോടി രൂപ അനുവദിച്ചു. മൂന്നുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മൈനര്‍ ഓപ്പറേഷന് തിയറ്റര്‍, പ്രസവ വാര്‍ഡ്, നഴ്സസ് റൂം, ഡോക്ടേഴ്സ് റൂം, കൂട്ടിരിപ്പുകാര്‍ക്കുള്ള കാത്തിരിപ്പു മുറി എന്നീ സൗകര്യങ്ങളുണ്ടാകും. കിടത്തി ചികിത്സയ്ക്കായി 52 കിടക്കകളും സജ്ജീകരിക്കും. നിലവില്‍ പത്തു കിടക്കകളുള്ള ഐപി വാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
ജോബ് മൈക്കിള്‍ എംഎല്‍എ