അരുവിത്തുറ കോളജിലെ ആർട്ട് ഹൗസിന്റെ ഉദ്ഘാടനം നടന്നു
1595746
Monday, September 29, 2025 3:02 PM IST
അരുവിത്തുറ: അരുവിത്തുറ കോളജിൽ വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പിജി ഇംഗ്ലീഷ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ആരംഭിച്ച അർട്സ് ഹൗസിന്റെ ഉദ്ഘാടനവും പെഗാസ് പേപ്പേഴ്സ് ജേണലിന്റെ പ്രകാശന കർമവും നടന്നു.
കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവ് അലീന ആകാശ മിഠായിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്സ് ഹൗസ് കോഓർഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും വേദിയിൽ നടന്നു.