മെഡിക്കല്‍ മിഷന് സന്യാസിനീ സമൂഹം ശതാബ്ദി ആഘോഷം ഇന്ന്
1595817
Tuesday, September 30, 2025 12:16 AM IST
കോട്ടയം: മെഡിക്കല്‍ മിഷന് സന്യാസിനീസമൂഹം സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷ സമാപനം ഇന്നു കോട്ടയത്ത് നടക്കും. രാവിലെ 6.30ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കോട്ടയം സായൂജ്യാ മഠം കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ലൂര്‍ദ് ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ അനുഗ്രഹപ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, മന്ത്രിമാരായ വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ലൂര്‍ദ് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി, ഫാ. ജോബിന് വന്യംപറമ്പില്‍, വാര്‍ഡ് അംഗം റീബ വര്‍ക്കി എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര സ്വാഗതവും സിസ്റ്റര്‍ റെജി പെരിങ്ങാരപ്പള്ളി കൃതജ്ഞതയും പറയും.