പത്തനാട്-താഴത്തുവടകര-ചിറക്കൽപ്പാറ റോഡ് നിർമാണോദ്ഘാടനം
1595492
Monday, September 29, 2025 12:05 AM IST
കങ്ങഴ: പത്തനാട്-താഴത്തുവടകര-ചിറക്കൽപ്പാറ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമാണോദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണി, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, വാഴൂർ ബ്ലോക്ക് മെംബർ ശ്രീജിത്ത് വെള്ളാവൂർ, കങ്ങഴ പഞ്ചായത്തംഗങ്ങളായ ഷിബു ഫിലിപ്പ്, എ.എം. മാത്യു ആനിത്തോട്ടം, സി.വി. തോമസുകുട്ടി, ജോയ്സ് എം. ജോൺസൺ, വെള്ളാവൂർ പഞ്ചായത്തംഗം സന്ധ്യ റെജി, ഡാലി സാം, സുരേഷ് കെ. ഗോപാൽ, കെ.എസ്. സെബാസ്റ്റ്യൻ, എ.എച്ച്. ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
2024-25 സംസ്ഥാന ബജറ്റിൽ ഏഴു കോടി രൂപ അനുവദിച്ചാണ് റോഡ് നിർമാണം നടക്കുന്നത്. താഴത്തുവടകര മുതൽ ചിറക്കൽപ്പാറകടവ് വരെയുള്ള റോഡിനു വീതി കൂട്ടി സംരക്ഷണഭിത്തി നിർമിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒപ്പം ചിറക്കൽപ്പാറ പാലം നിർമാണവും പുരോഗമിക്കുന്നു. 2022-23 സംസ്ഥാന ബജറ്റിൽ 13 കോടി രൂപ അനുവദിച്ചാണ് പാലം നിർമാണം നടക്കുന്നത്.