ജീവൻ രക്ഷാ വിദ്യകൾ: പരിശീലനം ഇന്ന്
1595726
Monday, September 29, 2025 7:10 AM IST
ഗാന്ധിനഗർ: ഗവൺമെന്റ് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗവും കമ്യൂണിറ്റി മെഡിസിൻ വിഭാഗവും സംയുക്തമായി ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഇന്ന് അടിസ്ഥാന ജീവൻ രക്ഷാ വിദ്യകൾ ( ബിഎൽഎസ്) ഉൾപ്പെടുത്തിയ കാർഡിയോ പൾമണറി റിസസിറ്റേഷൻ ( സിപി ആർ) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സാധാരണക്കാർക്കും അറിവു നൽകുന്നതിനാണ് ഈ പരിശീലനം. ഹൃദ്രോഗ വിഭാഗം പുതിയ ബ്ലോക്കിൽ ഇന്നു രാവിലെ 11നാണ് പരിപാടി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. റൈഹാനത്തുൽ മിസിരിയ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭ ഭട്ട്, ഡോ.കെ. ജയപ്രകാശ്, ഡോ.എൻ. ജയപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും.