ജില്ലാ റെസിഡന്റ്സ് അസോസിയേഷന് വാർഷികം
1595769
Monday, September 29, 2025 11:39 PM IST
കാനം: ജില്ലാ റെസിഡന്റ്സ് അസോസിയേഷന് കോട്ടയം അപ്പെക്സ് കൗണ്‍സില്‍ വാര്‍ഷികസമ്മേളനവും ഓണാഘോഷ സമാപനവും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. റവ. ദാസ് ജോര്‍ജ്, ജോയി തോമസ്, ഒ.സി. ചാക്കോ, കറുകച്ചാല്‍ എസ്എച്ച്ഒ കെ.കെ. പ്രശോഭ്, ജി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.എം. രാധാകൃഷ്ണപിള്ള-പ്രസിഡന്റ്, ഒ.സി. ചാക്കോ-ജനറല്‍ സെക്രട്ടറി, വിനോദ് പായിക്കാട്ട്-ട്രഷറര്‍, ജോയി തോമസ്-വൈസ് പ്രസിഡന്റ്, ജി. രാജീവ്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.