ശ്രീശബരീശ കോളജിൽ ബിരുദദാന സമ്മേളനം
1595766
Monday, September 29, 2025 11:39 PM IST
മുരിക്കുംവയൽ: ശ്രീ ശബരീശ കോളജിൽ അഞ്ചാമത് എംഎസ്ഡബ്ല്യു ബിരുദദാന സമ്മേളനം നടന്നു. എംജി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ എം. ജിജീഷ് അധ്യക്ഷത വഹിച്ചു.
ഐക്യ മലഅരയ മഹാസഭ വനിതാ സംഘടന സംസ്ഥാന പ്രസിഡന്റ് അജിത ഉദയകുമാർ മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
സോഷ്യൽ വർക്ക് വിഭാഗം മേധാവി ബീവിമോൾ അസീസ്, അസി. പ്രഫസർ വി.ജി. ഹരീഷ്കുമാർ, കെ.സി. അർജുൻ, എംഎസ്ഡബ്ല്യു റാങ്ക് ജേതാക്കളായ നന്ദന രാഗേഷ്, പി. നമിത, ഷബ്ന നസീബ്, സോഷ്യൽ വർക്ക് അസോസിയേഷൻ പ്രസിഡന്റ് എലിസബത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ എ. അഭിജന്യ, അഞ്ജന പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
എംഎസ്ഡബ്ല്യു വിഭാഗത്തിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കുകയും മൂന്നു റാങ്കുകൾ നേടുകയും 21 എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.