കടുത്തുരുത്തി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് : സഹകരണ ജനാധിപത്യ മുന്നണി പാനലിന് വിജയം
1595737
Monday, September 29, 2025 7:23 AM IST
കടുത്തുരുത്തി: കടുത്തുരുത്തി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി പാനലിനു സമ്പൂര്‍ണ വിജയം. 13 അംഗ ഭരണസമിതി തെരഞ്ഞെടുപ്പില്‍ 11 പേരും 90 ശതമാനത്തിലധികം വോട്ടുകളും നേടിയാണ് വിജയിച്ചത്. പാനലിലെ രണ്ടു വനിതകള്‍ നേരത്തേതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഡ്വ. എമ്മാനുവേല്‍ തോമസ്, കെ. ജയകൃഷ്ണന്, ജെറി ജോസഫ്, ജോസഫ് മാത്യു, ജോസ് സി. മണക്കാട്ട്, എന്‍. പദ്മനാഭപിള്ള, ബോണി കുര്യാക്കോസ്, എ.എം. മാത്യു അരീക്കതുണ്ടത്തില്‍, ലിസി ജോസഫ്, ഷിനു സിറില്‍, പ്രവീണ്‍ പോള്‍ എന്നിവരാണ് ഇന്നലെ വിജയിച്ചത്. പ്രിയ മേരി ജോണ്‍, എം.എം. സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയില്‍ തീരുമാനമായില്ലെന്ന് പറഞ്ഞു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.