‘കാന്‍ ഹെല്‍പ്പ് - കാന്‍സറിനെതിരേ ഒരുമിച്ച് ’ പരിപാടിക്ക് ഇടുക്കി ജില്ലയില്‍ തുടക്കം
1595497
Monday, September 29, 2025 12:05 AM IST
വാഴത്തോപ്പ്: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ കാന്‍ ഹെല്‍പ്പ് - കാന്‍സറിനെതിരേ ഒരുമിച്ച് എന്ന പേരില്‍ ബൃഹദ് പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ ബോധവത്കരണവും മുന്‍കൂട്ടിയുള്ള പരിശോധനയും ഏവര്‍ക്കും ഉറപ്പിക്കാന്‍ മാര്‍ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.
ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍ പദ്ധതി അവതരിപ്പിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഇടുക്കി രൂപത മാതൃവേദി സെക്രട്ടറി ആഗ്നസ് ബേബി എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കായി സ്തനാര്‍ബുദത്തെക്കുറിച്ചു ബോധവത്കരണ പരിപാടികളും സ്ക്രീനിംഗ് പരിശോധനകളും ശലഭം എന്ന പേരില്‍ നടത്തി. കൂടാതെ വായിലെ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയുടെ പരിശോധനയും നടത്തി.